വീട് കുത്തിത്തുറന്ന് 14 പവനും പണവും കവർന്നു

റീജ സുലൈമാന്റെ വീട്ടിൽ മോഷ്ടാക്കൾ വീട്ടുസാധനങ്ങൾ വാരിവിതറിയിരിക്കുന്നു
നെടുമങ്ങാട്
ആനാട് വീടു കുത്തിത്തുറന്ന് വന്‍ കവർച്ച. 14 പവന്‍ ആഭരണവും പണവും കവർന്നു. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. ഞായറാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മുറികളിലെ അലമാരയിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. അലമാരിയിൽ സൂക്ഷിച്ചതായിരുന്നു പണവും സ്വർണവും. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ചന്ദ്രമോഹനദാസിന്റെ വീട്ടിലും രണ്ടു ദിവസം മുമ്പ് മോഷണം നടന്നിരുന്നു. 6000 രൂപയാണ് കവർന്നത്.








0 comments