കയർത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം

ചിറയിൻകീഴ്
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കുടിശ്ശിക കൂടാതെ രണ്ടു വർഷം വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹത. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ ഡിഗ്രി, പിജി, പോളിടെക്നിക്ക്, എൻജിനിയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. അപേക്ഷാ ഫോറം 10 രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിൽ നിന്നും 24 മുതൽ ലഭിക്കും. അപേക്ഷാ ഫോറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓഫീസുകളിൽ ജനുവരി 31 വരെ സ്വീകരിക്കും.









0 comments