വരവായി നക്ഷത്രരാവുകൾ

ക്രിസ്മസ് വിപണിക്കായി എസ്എച്ച് മൗണ്ടിൽ ആരംഭിച്ച പ്രത്യേക കട
കോട്ടയം ഡിസംബറിലെ കുളിരിന് ദിവസങ്ങൾ മാത്രം. മഞ്ഞുമൂടുന്ന രാവിന് താരത്തിളക്കം നൽകാൻ വിപണിയിൽ ക്രിസ്‌തുമസിന്റെ വരവറിയിച്ച് നക്ഷത്രങ്ങളും എത്തി. ഡിസംബർ ഒന്ന് മുതൽ നക്ഷത്രവിപണി സജീവമാകുകയുള്ളൂ, എങ്കിലും നക്ഷത്രശോഭ കണ്ട് വാങ്ങാനെത്തുന്നവരും നിരവധി പേരാണ്. വിവിധ വർണങ്ങളിൽ മിന്നിതിളങ്ങുകയാണ് നക്ഷത്രവിപണി. പേപ്പർ, എൽഇഡി, നിയോൺ എന്നിവ കൊണ്ട് നിർമിച്ച നക്ഷത്രങ്ങളാണ് അധികവും. രാത്രിയിൽ നക്ഷത്രരൂപം മാത്രം തെളിയുന്ന നിയോൺ നക്ഷത്രങ്ങൾക്കും ആവശ്യക്കാർ ഏറെ. 50 മുതൽ 500 രൂപവരെയുള്ള പേപ്പർ നക്ഷത്രങ്ങൾ ലഭ്യമാണ്. 150 രൂപയ്‌ക്ക് മിന്നിത്തിളങ്ങുന്ന എൽഇഡി നക്ഷത്രങ്ങൾ ലഭിക്കും. 10 രൂപയുടെ ചെറിയ പേപ്പർ നക്ഷത്രങ്ങളം ഉണ്ട്. നിയോൺ നക്ഷത്രങ്ങളുടെ കുറഞ്ഞ വില 500 രൂപയാണ്. പുൽക്കൂടുകളുടെ വില 250 മുതൽ ആരംഭിക്കുന്നു. അഴിച്ച് വെക്കാവുന്ന തരത്തിലുള്ള പുൽക്കൂടുകളാണ് എത്തിയിരിക്കുന്നത്. വിവിധ വിലകളിൽ ക്രിസ്‌മസ് ട്രീകളും വിപണിയിലെത്തിയിട്ടുണ്ട്. 250 രൂപ മുതലുള്ള ട്രീകൾ ലഭ്യമാണ്. കൂടാതെ അലങ്കാര വസ്‌തുക്കൾ, മുഖം മൂടി, തൊപ്പി എന്നിവയും വിൽപനയ്‌ക്കുണ്ട്.








0 comments