വർധിപ്പിച്ച പെൻഷൻ കെെകളിൽ; വിരിഞ്ഞു പുഞ്ചിരി
ക്ഷേമപെൻഷൻ വർധന വെറും പ്രഖ്യാപനമല്ല

കൊച്ചി
‘‘വർധിപ്പിച്ച പെൻഷൻ ഇത്രവേഗം കിട്ടുമെന്ന് കരുതിയില്ല. 1600 രൂപയിൽനിന്ന് എൽഡിഎഫ് സർക്കാർ 2000 രൂപയായി വർധിപ്പിച്ചത് അറിഞ്ഞെങ്കിലും പ്രഖ്യാപനം മാത്രമാണെന്നാണ് കരുതിയത് ’’– വെണ്ണല ഉലകംപാറ റോഡിൽ കണികുളത്ത് വീട്ടിൽ മാധവി (75) സഹകരണ ബാങ്കിൽനിന്ന് പെൻഷനുമായെത്തിയ വിതരണക്കാരനോട് പറഞ്ഞു.
ഒക്ടോബറിലെ പെൻഷൻ തുക 1600 രൂപയും നവംബറിലെ പെൻഷൻ 2000 രൂപയും ചേർത്ത് 3600 രൂപ വിതരണക്കാരൻ മാധവിക്ക് നൽകി. മാധവി രസീത് ഒപ്പിട്ട് നൽകി. പെൻഷൻ 600 രൂപ ഉള്ളപ്പോൾമുതൽ വാങ്ങുന്നതാണ്. പിണറായി സർക്കാർ അത് 2000 രൂപയായി വർധിപ്പിച്ചു. പെൻഷൻ പണംകൊണ്ടാണ് കാൽമുട്ട് വേദനയ്ക്കും പ്രഷറിനുമുള്ള മരുന്നുകൾ വാങ്ങുന്നത്. വീട്ടിൽ ഞാനും മകനും മാത്രമേയുള്ളു. ഉമ്മൻചാണ്ടി ഭരിച്ചപ്പോൾ പെൻഷൻ 18 മാസം മുടങ്ങി. അന്ന് വലിയ ബുദ്ധിമുട്ട് അനുഭവിച്ചു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ ആഗ്രഹം.








0 comments