വനഭൂമി നിയമത്തിലെ ഇളവ്
print edition മണ്ണിൽ സ്വാതന്ത്ര്യം

കെ ടി രാജീവ്
Published on Nov 22, 2025, 02:15 AM | 1 min read
ഇടുക്കി
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിച്ചതിലൂടെ സർക്കാർ മലയോരമേഖലയിലെ കർഷകരെയും സാധാരണക്കാരെയും ചേര്‍ത്തുപിടിക്കുകയാണ്. ഒക്‌ടോബർ 15ന് എടുത്ത മന്ത്രിസഭ തീരുമാനമാണ് ഭൂപതിവ് നിയമ–ചട്ട ഭേദഗതിക്കൊപ്പം ചരിത്രമായത്. 3000 ചതുരശ്രയടിവരെയുള്ള കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഫീസിളവുണ്ട്.
1977നുമുമ്പ് വനഭൂമി കൈവശം വച്ചിരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചുനല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ചട്ടപ്രകാരം കൃഷിഭൂമിക്കും വീടും കടയും ഇരിക്കുന്ന സ്ഥലത്തിനും പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ചെറിയ കടകൾക്ക് പട്ടയം അനുവദിക്കാമെന്ന് 2009ൽ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ‘ചെറിയ കട’ എന്നതിന്റെ നിർവചനം വ്യക്തമായിരുന്നില്ല.
2009 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് കൈവശഭൂമിയില്‍ നിര്‍മാണ പ്രവൃത്തി നടത്തിയിട്ടുണ്ടെങ്കില്‍ വിസ്തൃതി പരിഗണിക്കാതെതന്നെ പട്ടയം നല്‍കാന്‍ അനുമതി നല്‍കിയത്. ഏറെ കുരുക്കുകളുള്ള ഭൂപതിവ് നിയമങ്ങളാണ് 1960, 1993കളിലെ കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്നത്. ഇതിലെ അവ്യക്തതകള്‍ പരിഹരിക്കാൻ നിരവധി നിയമങ്ങൾക്കാണ് എൽഡിഎഫ് സർക്കാരുകൾ രൂപംനല്‍കിയത്.








0 comments