റവന്യു ജില്ലാ കലോത്സവം: വിളംബരജാഥ നടത്തി

റവന്യൂ ജില്ലാ കലോത്സവത്തിന് മുന്നോടിയായി കൊയിലാണ്ടിയിൽ നടന്ന വിളംബര ജാഥ എസ്ഐ അവിനാഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊയിലാണ്ടി
റവന്യൂ ജില്ലാ കലോത്സവത്തിന് മുന്നോടിയായി കൊയിലാണ്ടിയിൽ വിളംബരജാഥ നടത്തി. കൊയിലാണ്ടി പൊലീസ് സ്‌റ്റേഷൻ എസ്ഐ അവിനാഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് നടത്തിയ വിളംബരജാഥയിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. ജാഥ കൊയിലാണ്ടി ടൗണിൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ എൻസിസി, എസ്‌പിസി, എൻഎസ്എസ്, ഗൈഡ്സ് വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. ഇ കെ സുരേഷ്, അസ്ലം, പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ, വിഎച്ച്എസ്‌സി പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, എച്ച്എംടി ഷജിത, എ സജീവ് കുമാർ, പി പ്രവീൺകുമാർ, എം നവീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









0 comments