നാടിന്റെ അകമായി ഉമിച്ചി നാടകോത്സവം

ഉമിച്ചി നാടകോത്സവത്തിലെ നിറഞ്ഞ സദസ്
മടിക്കൈ
ഓർമച്ചെപ്പിലേക്ക് മാഞ്ഞ നാടകവേദിയുടെ സ്മരണകളിലേക്കുള്ള സഞ്ചാരമായിരുന്നു മടിക്കൈക്കാർക്ക് മലപ്പച്ചേരി ഉമിച്ചി ഭാസ്കര കുമ്പള സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സമ്മാനിച്ചത്. പ്രഥമ ഭരത് മുരളി സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിനെത്തിയത് ആയിരങ്ങൾ . അരങ്ങിൽ അത്ഭുതം തീർക്കുന്ന അതുല്യ കലാകാരന്മാരുടെ പകർന്നാട്ടങ്ങൾ നാടകാസ്വാദകർക്ക് ഗതകാല സ്മരണകൾ അയവിറക്കാനുള്ള സുവർണനിമിഷങ്ങളായി. വിസ്മയം തീർക്കുന്ന വേഷപ്പകർച്ചകൾ പുതുതലമുറയിലെ കുട്ടികൾക്കും നാടകോത്സവം നവ്യാനുഭവമായി. ആയിരങ്ങളാണ് ദിവസവും നാടകത്തിനെത്തുന്നത്. ദിവസവും നടക്കുന്ന സാംസ്കാരിക സന്ധ്യകളിൽ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുന്നു. വിവിധ ദിവസങ്ങളിൽ സിപിഐ എം ജില്ലാകമ്മിറ്റി അംഗം സി പ്രഭാകരൻ, മടത്തിനാട്ട് രാജൻ, സിപിഐ എം ഏരിയാസെക്രട്ടറി എം രാജൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ശനിയാഴ്‌ച ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ ഉദ്ഘാടനംചെയ്യും.തുടർന്ന് നൃത്തനൃത്യങ്ങൾ.









0 comments