വാഗമണ്ണിലേക്ക് മാസ് എൻട്രി

aaswaadyayaathra
ഈരാറ്റുപേട്ട സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്കുള്ള ദുരിതയാത്രകൾ മാഞ്ഞിട്ട് നാളേറെയായി. വെട്ടിത്തിളങ്ങുന്ന പാതയിലൂടെ വാഹനങ്ങൾ കുതിച്ച് പായുമ്പോൾ നാട് മറക്കാത്തൊരു കാലമുണ്ട്. ഓട്ടോ പോലും പോകാത്ത, ഒരു കല്ലിൽനിന്ന് മറ്റൊരു കല്ലിലേക്ക് വണ്ടികൾ എടുത്തെറിയപ്പെട്ട നാളുകൾ. എന്നാൽ ഇന്ന് ഈരാറ്റുപേട്ട–- വാഗമൺ റോഡ് ആകെ മാറിയിരിക്കുന്നു. നാടിന്റെ വികസന സ്വപ്‌നങ്ങളും ഒരായിരം പേരുടെ പ്രതീക്ഷകളും സാക്ഷാത്കരിച്ച് പുതിയ സാധ്യതകൾ തുറക്കുകയാണ്. വർഷങ്ങളോളം നിർമാണം നടക്കാതിരുന്ന റോഡിന് 2016ൽ എൽഡിഎഫ് അധികാരത്തിലേറിയ ശേഷമാണ് മാറ്റങ്ങളുണ്ടായത്. ഒന്നാം പിണറായി സർക്കാരാണ് കിഫ്‌ബി മുഖാന്തരം റോഡ് വീതികൂട്ടി പുനർ നിർമിക്കാൻ 63.99 കോടി രൂപ അനുവദിച്ചത്. എന്നാൽ, നിർമാണത്തിന് ആവശ്യമായ നടപടികളെടുക്കാൻ മുൻ ജനപ്രതിനിധി തയ്യാറായില്ല. 2021ൽ ഇടതുപക്ഷ എംഎൽഎയായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയിച്ചതോടെയാണ് റോഡ് മാറുന്നത്. പഴയതുക നിലനിർത്തി 2021ൽ സർക്കാർ 19.90 കോടി രൂപ അനുവദിച്ചു. 2022ൽ നിർമാണോദ്ഘാടനം നടത്തിയെങ്കിലും നിർമാണത്തിൽ വീഴ്ച വരുത്തിയതിനാൽ കരാർ ഏറ്റെടുത്ത മൂവാറ്റുപുഴ ഡീൻ കൺസ്ട്രക്ഷനെ മാറ്റുകയായിരുന്നു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് രണ്ടാമത് പ്രവൃത്തി ഏറ്റെടുത്ത് നിർമാണം പൂർത്തീകരിച്ചത്. 2023 ജൂണിൽ റോഡ് ജനങ്ങൾക്കായി സമർപ്പിച്ചു.








0 comments