കോൺഗ്രസ് വിട്ട വയോധികന് മർദനം

മംഗലപുരം
കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച എഴുപതുകാരനെ മർദിച്ചു. മംഗലപുരം തോന്ന്ക്കൽ പത്മവിലാസത്തിൽ രാജേന്ദ്രനാണ് (70) മർദനമേറ്റത്. വ്യാഴം പകൽ 11നാണ് സംഭവം. വീടിനടുത്തുള്ള മാർക്കറ്റിൽ പോയി തിരികെവരികയായിരുന്ന രാജേന്ദ്രനെ ബൈക്കിലെത്തിയ നദീർ എന്നയാളാണ് മർദിച്ചത്. കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിക്കാനുള്ള തീരുമാനമാണ് ആക്രമണത്തിനുപിന്നിൽ. എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു രാജേന്ദ്രൻ. പരിക്കേറ്റ രാജേന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ മംഗലപുരം പൊലീസ് കേസെ ടുത്തു. കെഎസ്ആർടിസി എംപാനൽ ഡ്രൈവറാണ് നദീർ.








0 comments