പുസ്തകം പ്രകാശിപ്പിച്ചു

ഡോ. ഡി പദ്‌മലാൽ രചിച്ച ‘കേരളത്തിന്റെ പരിസ്ഥിതിയും വികസന സാധ്യതകളും' എന്ന പുസ്തകം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. എം ബാബ ഡോ. ഇന്ദ്രബാബുവിന് നൽകി പ്രകാശിപ്പിക്കുന്നു
തിരുവനന്തപുരം
സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ശാസ്ത്രജ്ഞൻ ഡോ. ഡി പദ്‌മലാൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരളത്തിന്റെ പരിസ്ഥിതിയും വികസന സാധ്യതകളും' എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. എം ബാബയില്‍നിന്ന് പത്രപ്രവർത്തകൻ ഡോ. ഇന്ദ്രബാബു പുസ്തകം ഏറ്റുവാങ്ങി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം സത്യന്‍ അധ്യക്ഷനായി. അസി. ഡയറക്ടർ പി സുജാചന്ദ്ര, റാഫി പൂക്കോം, ഡോ. ഡി പദ്‌മലാൽ, എസ് വിദ്യ എന്നിവർ സംസാരിച്ചു. 190 രൂപയാണ് വില. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവന്ന വൈജ്ഞാനിക പുസ്തകോത്സവം സമാപിച്ചു.








0 comments