വിദ്യാഭ്യാസം ലോകത്തെ മാറ്റിമറിക്കുന്ന ആശയങ്ങൾക്ക് കാരണമാകണം: മന്ത്രി

കന്യാകുളങ്ങര സ്കൂളിൽ പുതിയ ബഹുനില മന്ദിരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജി ആർ അനിൽ സമീപം
വെഞ്ഞാറമൂട്
വിദ്യാഭ്യാസം പരീക്ഷകളിലെ വിജയത്തിനുമാത്രം ലക്ഷ്യമാക്കുന്നതാകരുതെന്നും ലോകത്തെ മാറ്റാനുതകുന്ന പുതിയ ആശയങ്ങൾ ജനിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസ രീതികളെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വി ശിവൻകുട്ടി. കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച് എസ് എസിൽ ബഹുനില മന്ദിരവും നവീന ഗണിത ലാബും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലൂടെ സർക്കാർ നടപ്പാക്കുന്ന സ്‌കൂൾ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് 3.9 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജലീൽ, ജില്ലാ പഞ്ചായത്ത് അംഗം കെ ഷീല കുമാരി, മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കെ സുരേഷ്‌കുമാർ, ടി നന്ദു, ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ, പ്രധാനാധ്യാപകൻ എ കെ നൗഷാദ്, പ്രിൻസിപ്പൽ ബീഗം ഷീജ, രജികുമാർ, ഷാഹിനാദ് പുല്ലമ്പാറ, എൻ എസ് ഗായത്രി തുടങ്ങിയവർ സംസാരിച്ചു.









0 comments