എൽഡിഎഫ് സ്ഥാനാർഥികൾക്കായി യുവനേതാക്കളും

എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ പ്രചാരണത്തിൽ
തിരുവനന്തപുരം
എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവജനനേതാക്കളും രംഗത്ത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവരാണ് വോട്ടഭ്യർഥിക്കാനെത്തിയത്. കേശവദാസപുരത്ത് മത്സരിക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം വി എസ് ശ്യാമ, മുട്ടടയിൽ അംശു വാമദേവൻ, കാച്ചാണിയിൽ കെ ജി ആരോമൽ, പേരൂർക്കടയിൽ വി ജി വിനീത് എന്നിവർക്കുവേണ്ടി പ്രചാരണത്തിനിറങ്ങി. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും ഒപ്പമുണ്ടായി. വരുംദിവസങ്ങളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. ആശുപത്രികളിൽ സൗജന്യമായി പൊതിച്ചോറുകൾ എത്തിക്കുന്ന ഹൃദയപൂർവം പദ്ധതിക്ക് നേതൃത്വം നൽകുന്ന യുവനേതാക്കളാണ് സ്ഥാനാർഥികളെന്നും എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സജീവമായി പൊതുപ്രവർത്തനം നടത്തുന്ന ഇവർക്ക് വലിയ പിന്തുണയാണ് നാട് നൽകുന്നതെന്നും വസീഫും സനോജും പറഞ്ഞു.









0 comments