വീട്ടിലേക്ക് ഓടിക്കയറി; വളർത്തുനായയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തിയതായി പരാതി

പാറശാല: വളർത്തുനായയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. നായയുടെ ഉടമസ്ഥൻ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ തുടൽ പൊട്ടിച്ച് നായ അയൽവാസിയുടെ വീട്ടിലെത്തിയതായിരുന്നു കൊലയ്ക്ക് കാരണമെന്നാണ് വിവരം. ചെങ്കൽ മേലന്മാകം പുളിയറ വിജയബംഗ്ലാവിൽ ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ അഖിൽ വെട്ടിക്കൊന്നതായി പാറശാല പൊലീസിൽ പരാതി നൽകിയത്.
ഞായർ വൈകിട്ട് സമീപത്തെ കുളത്തിൽ വളർത്തുനായയെ കുളിപ്പിക്കാൻ കൊണ്ടുപോകവെ അഖിലിൻ്റെ വീട്ടിലെ നായയെകണ്ട്
ബിജുവിന്റെ നായ് തുടൽ പൊട്ടിച്ച് ഓടി അടുക്കുകയായിരുന്നു. കുഞ്ഞുങ്ങളടക്കമുള്ളവരെ ആക്രമിക്കുമെന്ന് ഭയന്നാണ് നായയെ കൊലപ്പെടുത്തിയതെന്നാണ് അഖിൽ പറഞ്ഞതെന്നാണ് വിവരം. സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്തു.









0 comments