"അറിവാണ്‌ ലഹരി' ബോധവൽക്കരണവുമായി ദേശാഭിമാനി

deshabhimani

ദേശാഭിമാനി പിഎംഎസ് കോളേജ് ഓഫ് ഡെന്റൽ സയൻസ് ആൻഡ്‌ റിസർച്ചിൽ നടത്തിയ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി കോളേജ് ചെയർമാൻ ഡോ. പി എസ് താഹ ഉ​ദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2025, 12:15 AM | 1 min read

തിരുവനന്തപുരം

പുതുതലമുറയെ സർഗാത്മകതയുടെയും അറിവിന്റെയും ലഹരിയിലേക്ക്‌ നയിച്ച്‌ ശരിയായ ദിശാബോധമേകുക എന്ന ലക്ഷ്യത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുമായി ദേശാഭിമാനി. വികെസി പ്രൈഡും മലബാർ ​ഗോൾഡുമായി ചേർന്ന് വട്ടപ്പാറ പിഎംഎസ്‌ കോളേജ്‌ ഓഫ്‌ ഡെന്റൽ സയൻസ്‌ ആൻഡ്‌ റിസർച്ചിൽ ‘അറിവാണ് ലഹരി’ എന്ന പേരിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്‌ കോളേജ്‌ ചെയർമാൻ ഡോ. പി എസ്‌ താഹ ഉദ്‌ഘാടനം ചെയ്‌തു. ലഹരിക്കെതിരെയുള്ള ദേശാഭിമാനിയുടെ ഉദ്യമം അഭിനന്ദനാർഹമാണെന്ന്‌ ഡോ. പി എസ്‌ താഹ പറഞ്ഞു. ഏത് ലഹരിയാണ് സ്വീകരിക്കേണ്ടത്‌, ഏതാണ് ഉപേക്ഷിക്കേണ്ടത് എന്നതിൽ ധാരണ വേണം. പുതുതലമുറയെ ലക്ഷ്യമിട്ട്‌ ലാഭം ഉണ്ടാക്കാൻ ചില മാഫിയകൾ ശ്രമിക്കുന്നു. യുവതലമുറ അതിനെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ്‌ എക്‌സൈസ്‌ കമീഷണർ എസ്‌ കെ സന്തോഷ്‌കുമാർ ലഹരിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി പ്രിവന്റീവ്‌ ഓഫീസർ ആർ അജിത്‌ ക്ലാസെടുത്തു. ലോകത്തിനെത്തന്നെ മാറ്റിമറിക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് അറിവെന്നും ലഹരിമുക്തമായ കേരളം കെട്ടിപ്പടുക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും ആർ അജിത്‌ പറഞ്ഞു. പിഎംഎസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. എസ്‌ സുധീപ്‌ അധ്യക്ഷനായി. സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ, കോളേജ്‌ അക്കാദമിക്‌ അഡ്വൈസർ ഡോ. ജിജി തോംസൺ, വൈസ്‌ പ്രിൻസിപ്പൽ ഡോ. അഫ്‌സൽ, ഡീൻ ഡോ. ദീപു ലിയാൻഡർ, ദേശാഭിമാനി പരസ്യവിഭാഗം മാനേജർ വി സി അജിത്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Home