കോര്‍പറേഷന്‍ ഫയൽ അദാലത്ത്
തീര്‍പ്പാക്കിയത് 68 പരാതി

കോർപറേഷൻ ഫയൽ അദാലത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ പരാതി തീർപ്പാക്കുന്നു
തിരുവനന്തപുരം
"നഗരസഭ ജനങ്ങളിലേക്ക് 2.0' ഫയൽ അദാലത്തിന്റെ രണ്ടാം ദിനത്തിൽ കോർപറേഷനിൽ പരിഹരിച്ചത് 68 പരാതികൾ. നേമം, വിഴിഞ്ഞം സോണലുകളിലായി നടത്തിയ അദാലത്തിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. നേമം സോണലിൽ ലഭിച്ച 45 അപേക്ഷകളിൽ 36 എണ്ണം തീർപ്പാക്കി. ചൊവ്വാഴ്ച പുതുതായി ലഭിച്ച അപേക്ഷകളിൽ തീർപ്പാക്കാൻ കഴിയാത്തവ 7 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ നിർദേശം നൽകി. ഫയലുകളിൽ അനാവശ്യ കാലതാമസം വരുത്തിയ ക്ലർക്ക് അനീഷിനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിഴിഞ്ഞം സോണലിൽ ലഭിച്ച 38 പരാതികളിൽ 32 എണ്ണം തീർപ്പാക്കി. പുതുതായി ലഭിച്ചവയിൽ ഉടൻ തീർപ്പാക്കാനും മേയർ നിർദേശിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരംസമിതി അധ്യക്ഷരായ ഷാജിത നാസർ, ക്ലൈനസ് റൊസാരിയോ, ഗായത്രി ബാബു, മേടയിൽ വിക്രമൻ, സി എസ് സുജാദേവി, സെക്രട്ടറി എസ് ജഹാംഗീർ എന്നിവർ സംസാരിച്ചു.
അദാലത്ത് ഇന്ന്
●കടകംപള്ളി സോണലിൽ രാവിലെ 10ന് വാർഡുകൾ: കരിക്കകം, കടകംപള്ളി, അണമുഖം.
●കഴക്കൂട്ടം സോണലിൽ പകൽ 11.30ന് വാർഡുകൾ: കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം.
●ആറ്റിപ്ര സോണലിൽ പകൽ 3ന് വാർഡുകൾ: കുളത്തൂർ, പൗണ്ടുകടവ്, പള്ളിത്തുറ, ആറ്റിപ്ര.









0 comments