കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി

തിരുവനന്തപുരം
കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. മുൻ കെപിസിസി വൈസ് പ്രസിഡന്റായ മൺവിള രാധാകൃഷ്ണനും ശബരീനാഥനും തമ്മിലായിരുന്നു വാക്കേറ്റം. വിവിധ തദ്ദേശ വാർഡുകളിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിൽ നടന്ന കോർ കമ്മിറ്റി യോഗമാണ് അടിച്ചുപിരിഞ്ഞത്. ദളിത് വിഭാഗം നേതാവിനെ സ്ഥാനാർഥിയാക്കണമെന്ന മൺവിള രാധാകൃഷ്ണന്റെ ആവശ്യം ശബരീനാഥൻ എതിർത്തു. ദളിത് വിഭാഗങ്ങളെ അവഗണിക്കുന്ന സമീപനമാണ് ശബരീനാഥനുള്ളതെന്ന് രാധാകൃഷ്ണൻ പറഞ്ഞതോടെ തർക്കവും തുടർന്ന് ഏറ്റുമുട്ടലിലേക്കും കടന്നു. ഇരുവരും പരസ്‌പരം വെല്ലുവിളികളും മോശം പരാമർശങ്ങളുമുണ്ടായി. തുടർന്ന് രാധാകൃഷ്ണനെ ജില്ലാ സ്ഥാനാർഥിനിർണയ സമിതിയിൽനിന്ന് ഒഴിവാക്കി. തദ്ദേശ വാർഡുകളിൽ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിച്ചിട്ടില്ല. കോർപറേഷനിൽ ലീഗിന് നൽകിയ നാല് വാർഡിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായിട്ടില്ല.









0 comments