കോസ്റ്റ് ഗാർഡിനുള്ള ബർത്തിന്റെ കമീഷനിങ് ഇന്ന്

തിരുവനന്തപുരം
വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡിനായി നിർമിച്ച പുതിയ ബർത്തിന്റെ കമീഷനിങ് ശനിയാഴ്‌ച നടക്കും. രാവിലെ 10.40ന് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ എസ് പരമേശ് നിർവഹിക്കും. വലിയ കപ്പലുകൾ അടുപ്പിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ ബർത്ത് നിർമിക്കുന്നതിന് 2018ലാണ് തുക അനുവദിച്ചത്. 75.6 മീറ്ററാണ് ബർത്തിന്റെ നീളം. മുമ്പ് ഫിഷറീസിന്റെ ബർത്താണ് കോസ്റ്റ്‌ഗാർഡ് ഉപയോഗിച്ച് വന്നത്. സി427, സി447 എന്നീ ഇന്റർസെപ്റ്റർ ബോട്ടും അനഘ് എന്ന പട്രോളിങ് ബോട്ടുമാണ് ഇവിടെയുള്ളത്. ബർത്ത് പൂർത്തിയായതോടെ കോസ്റ്റ് ഗാർഡിന്റെ പട്രോളിങ് ബോട്ടുകൾക്ക് സുരക്ഷിതമായി മൂറിങ് നടത്താം.









0 comments