തീരദേശ ശുചീകരണവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കോവളം ഹവ്വാ ബീച്ചിൽ നടന്ന ശുചീകരണം
കോവളം
അന്തർദേശീയ തീരദേശ ശുചീകരണദിനത്തിന്റെ ഭാഗമായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ നേതൃത്വത്തിൽ കോവളം ഹവ്വാ ബീച്ചിൽ ശുചീകരണം നടത്തി. സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻവഴി ആകെ 480 കിലോഗ്രാം മാലിന്യം ശേഖരിച്ച് സംസ്കരിച്ചു. കോസ്റ്റ് ഗാർഡ് വൈവ്‌സ് വെൽഫെയർ അസോസിയേഷൻ വിഴിഞ്ഞം, ക്രൈസ്റ്റ് കോളേജ്, ദേശീയ പരിസ്ഥിതി സംരക്ഷണ ടീം, കോസ്റ്റൽ പൊലീസ്, കോവളം പൊലീസ് എന്നിവിടങ്ങളിൽനിന്നുള്ള ഏകദേശം 350 വളന്റിയർമാരാണ് ശുചീകരണത്തിൽ പങ്കെടുത്തത്. എൻസിസി, അദാനി ഗ്രൂപ്പ്, ലുലു ഗ്രൂപ്പ്, സാഗര ബീച്ച് റിസോർട്ട് തുടങ്ങിയവയും ശുചീകരണത്തിൽ പങ്കാളികളായി. എല്ലാ വർഷവും സെപ്തംബർ മൂന്നാം ശനിയാഴ്ച ആഗോളതലത്തിൽ ആചരിക്കുന്നതാണ് തീരദേശ ശുചീകരണദിനം.









0 comments