വനംവകുപ്പ് പരിശോധന നടത്തി
മേലെക്കോണത്ത് കരടിയെ കണ്ടെന്ന് അഭ്യൂഹം

വിളപ്പിൽ
വെള്ളനാട് കുതിരകളത്തിന് സമീപം മേലെക്കോണത്ത് കരടിയെ കണ്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി. ശനി രാവിലെ പ്രദേശത്തെത്തിയ സംഘം നടത്തിയ പരിശോധനയിൽ ചില കാൽപ്പാടുകൾ കണ്ടെത്തി. മഴ കാരണം മണ്ണൊലിച്ച് കാൽപ്പാടുകൾ അവ്യക്തമായതിനാൽ ഇത് കരടിയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കാൽപ്പാടുകൾ കരടിയുടേതാണോയെന്ന് പറയാൻ കഴിയൂ. കാമറകൾ സ്ഥാപിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നാട്ടുകാരനായ രവി മേലെക്കോണം കമലാസനന്റെ പറമ്പിൽ ചക്കയിടാൻ പോയപ്പോൾ സമീപത്തെ പാറയിൽ കരടി ഇരിക്കുന്നത് കണ്ടെന്നാണ് പറയുന്നത്. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ് ശ്രീജു, ആർആർടി സെക്ഷൻ ഓഫീസർ മുഹമ്മദ് നൗഷാദ്, പഞ്ചായത്തംഗം എസ് ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments