അഖിലേന്ത്യ പണിമുടക്ക്: ബിഎസ്എൻഎൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി

തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 9ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന്റെ പ്രചാരണാർഥം ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ ഓഫീസിനുമുമ്പിൽ ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും സംയുക്തമായി പ്രകടനവും യോഗവും നടത്തി. എഐബിഡിപിഎ അഖിലേന്ത്യ അസി. ജനറൽ സെക്രട്ടറി ആർ മുരളീധരൻനായർ യോഗം ഉദ്ഘാടനം ചെയ്തു. എൻഎഫ്ടിഇ ജില്ലാ സെക്രട്ടറി സുനിൽ ശിവൻ അധ്യക്ഷനായി. ബിഎസ്എൻഎൽഇയു സംസ്ഥാന ട്രഷറർ ആർ രാജേഷ് കുമാർ, എഐബിഡിപിഎ സംസ്ഥാന അസി. സെക്രട്ടറി സി സന്തോഷ് കുമാർ, ജില്ലാ പ്രസിഡന്റ് എസ് പ്രതാപ് കുമാർ, ബിഎസ്‌എൻഎൽസിസിഎൽയു (സിഐടിയു) ജില്ലാ സെക്രട്ടറി കെ മുരുകേശൻ നായർ, ബിഎസ്എൻഎൽഇയു ജില്ലാ സെക്രട്ടറി ആർ എസ് ബിന്നി, സന്ധ്യാ റാണി എന്നിവർ സംസാരിച്ചു.









0 comments