കഴക്കൂട്ടത്ത് 22 റോഡിന് 10 കോടിയുടെ ഭരണാനുമതി

കഴക്കൂട്ടം
കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ നഗരസഭാ വാർഡുകളിലെ 22 റോഡുകളുടെ നവീകരണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അറിയിച്ചു. 2025– 2026 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രവൃത്തിക്കാണ് ഭരണാനുമതി. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച മൾട്ടിപർപ്പസ് സ്റ്റേഡിയങ്ങളുടെ നിർമാണവും കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിനാണ് നിർമാണ ചുമതല. നവീകരിക്കുന്ന റോഡുകൾ: 1.അലത്തറ- കട്ടേല റോഡ്, 2. തിരുനഗർ- മാങ്കുഴി റോഡ്, 3. മൺവിള -ഉഷസ് നഗർ റോഡ്, 4. തൃപ്പാദപുരം- കാവുംകോണം റോഡ്, 5. അമ്പലത്തിൽകര- കുമിഴിക്കര റോഡ്, 6. കുമിഴിക്കര- പുന്നാട്ട് റോഡ്, 7. പുല്ലാന്നിവിള- കീരിക്കുഴി റോഡ്, 8. കോട്ടുംവിള- ഓമന നഗർ, 9. ചാണായിക്കോണം അക്കര നട റോഡ്, 10. മലപ്പരിക്കോണം കേരളാദിത്യപുരം റോഡ്, 11. പറയ്ക്കോട്- കുണ്ടൂർ റോഡ്, 12. ബാപ്പുജി നഗർ- പാമ്പൻകോട് ലെയ്‌ൻ, 13. തട്ടിനകം- കെജെകെ ഹോസ്പിറ്റൽ റോഡ്, 14. ചർച്ച് ലെയ്‌ൻ ആലപ്പുറം റോഡ്, 15. വായനശാല- കരിക്കകം പമ്പ് ഹൗസ് റോഡ്, 16. പോങ്ങുംമൂട് എലൈറ്റ് ഗാർഡൻസ് റോഡ്, 17. കല്ലുവിള അങ്കണവാടി റോഡ്, 18. വട്ടവിള- കുന്നുംപുറം റോഡ്, 19. ഇടവക്കോട്- ചെഞ്ചേരി റോഡ്, 20. ഇ എം എസ് നഗർ രാജീവ് നഗർ റോഡ്, 21. ഉള്ളൂർ നീരാഴി ഉദയ ഗാർഡൻസ് റോഡ്, 22. വട്ടക്കരിക്കകം -കുറ്റ്യാണി റോഡ്.









0 comments