എബിവിപി ആക്രമണം: വിദ്യാർഥിയെ എംഎൽഎ സന്ദർശിച്ചു

എബിവിപി ആക്രമണത്തിനിരയായ ദേവജിത്തിനെ കെ ആൻസലൻ എംഎൽഎ സന്ദർശിക്കുന്നു
പാറശാല
ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ എബിവിപി സംഘത്തിന്റെ ആക്രമണത്തിനിരയായ കാട്ടാക്കട കൊറ്റംപള്ളി സ്വദേശിയും മൂന്നാംവർഷ ബിഎ ബിരുദവിദ്യാർഥിയുമായ ദേവജിത്തിനെ കെ ആൻസലൻ എംഎൽഎ സന്ദർശിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മറ്റ് വിദ്യാർഥികൾക്ക് സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷമൊരുക്കാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്നും എംഎൽഎ അറിയിച്ചു. ഗുരുതര പരിക്കേറ്റ ദേവജിത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല പൊലീസിൽ പരാതി നൽകി. പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയതായി പാറശാല പൊലീസ് അറിയിച്ചു.









0 comments