കടലാസിൽ വിസ്‌മയലോകം

കടലാസിൽ തീർത്ത വസ്തുക്കൾ

ശിൽപ്പ എസ്‌ രാജൻ കടലാസിൽ തീർത്ത വസ്തുക്കൾ

avatar
എസ്‌ ഒ ദിനു

Published on Apr 13, 2025, 01:36 AM | 1 min read

തിരുവനന്തപുരം

നിറക്കടലാസുകളെ കണ്ണഞ്ചിപ്പിക്കുന്ന രൂപങ്ങളാക്കി ശിൽപ്പ എസ്‌ രാജൻ. മനസ്സിൽ പതിയുന്ന ആശയങ്ങളെ നിമിഷങ്ങൾക്കകം ജീവൻ തുടിക്കുന്ന അലങ്കാര വസ്തുക്കളായി രൂപപ്പെടുത്തുകയാണ് ബിഎഡ്‌ വിദ്യാർഥിയായ ശിൽപ്പ. പെൻഗ്വിൻ, താമര, മഴവില്ല്, വിവിധതരം പാത്രങ്ങൾ, ആംഗ്രി ബേർഡ്സ്, മയിൽ, ഫ്ലവർവെയ്‌സ്‌, തേനീച്ച, ആന, ഗണപതി, മിനിയൻസ്‌, ഡോറമോൻ തുടങ്ങി നിര്‍മിച്ച 80ഓളം കരകൗശല വസ്തുക്കൾ വിസ്മയം തീർക്കുന്നതാണ്. വീട് മുഴുവൻ പേപ്പർ വിസ്മയങ്ങൾ നിറഞ്ഞതോടെ സന്ദർശകരും ഏറെയാണ്. പത്താം ക്ലാസില്‍ പഠിപ്പിക്കുമ്പോഴാണ് ആദ്യമായി കടലാസ്‌ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമിച്ചത്. പിന്നീട്‌ കോവിഡ് കാലത്തെ അടച്ചുപൂട്ടലില്‍ ധാരാളം നിര്‍മിച്ചു. സ്വയം മനസ്സില്‍ രൂപപ്പെടുത്തിയും യൂട്യൂബിൽ നോക്കിയുമാണ് നിർമാണം പഠിച്ചത്. നിറക്കടലാസുകളെ കൂടാതെ തുണിയിൽ ചിത്രരചന, കളർ പേപ്പർ ഉപയോഗിച്ചുള്ള പൂക്കൾ നിർമാണം, എംബ്രോയ്‌ഡറി, കപ്പ്‌, പാത്ര നിർമാണം എന്നിവയിലും ശിൽപ്പ സജീവമാണ്. ചന്തവിള പാട്ടുവിളാകം ഷാരോണിൽ ആർ എസ് സജികുമാരി (അധ്യാപിക, കഴക്കൂട്ടം സ്കൂൾ)യുടെയും ടി സെൽവരാജന്റെയും (റിട്ട. ബിഎസ്എഫ്) മകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home