എംഎൽഎ വാക്ക് പാലിച്ചു
അച്ചാമ്മ വർഗീസിന് വീട് നൽകും

സി കെ ഹരീന്ദ്രൻ എംഎൽഎ, കെജിഒഎ ഭാരവാഹികൾ എന്നിവർക്കൊപ്പം അച്ചാമ്മ വർഗീസ്
വെള്ളറട
കുമ്പിച്ചൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകിയ അമ്പൂരി കുമ്പിച്ചൽ സ്വദേശി അച്ചാമ്മ വർഗീസിന് പുതിയ വീട് നിർമിച്ചുനൽകാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ. പൊളിഞ്ഞുവീഴാറായിരുന്ന പഴയ വീടിനുപകരം പുതുവീടെന്നത് സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് സി കെ ഹരീന്ദ്രൻ എംഎൽഎ നൽകിയ വാക്കായിരുന്നു. കെജിഒഎ വജ്രജൂബിലി ആഘോഷ ഭാഗമായി 60 വീടുകൾ പൂർത്തിയാക്കുന്ന പദ്ധതിയിലാണ് വീട് നൽകുക. നിർമാണത്തിനുമുന്നോടിയായി ചേർന്ന സംഘാടകസമിതി യോഗം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിജു തുരുത്തേൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ഷാജഹാൻ, സൗത്ത് ജില്ലാ സെക്രട്ടറി ഇ നിസാമുദീൻ, നോർത്ത് ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ, ബി ഷാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബിജു തുരുത്തേൽ (ചെയർമാൻ), എം സുരേഷ് ബാബു (കൺവീനർ).









0 comments