എൻജിഒ യൂണിയൻ നോർത്ത് ജില്ലയിൽ ദേശാഭിമാനിക്ക് 7024 വരിക്കാർ

എൻജിഒ യൂണിയൻ നോർത്ത് ജില്ലയിൽ സമാഹരിച്ച ദേശാഭിമാനി വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി എംഎൽഎയ്ക്ക് കൈമാറുന്നു
തിരുവനന്തപുരം
കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ ജീവനക്കാരിൽനിന്ന് സമാഹരിച്ച ദേശാഭിമാനി ദിനപത്രത്തിന്റെ വാർഷിക വരിസംഖ്യ ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി എംഎൽഎയ്ക്ക് കൈമാറി. 7024 പത്രത്തിന്റെ വരിസംഖ്യയാണ് കൈമാറിയത്. ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം രഞ്ജിനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ശ്രീകുമാർ, അർച്ചന ആർ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.









0 comments