ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുസ്തകോത്സവം തുടങ്ങി

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുസ്തകോത്സവം എഴുത്തുകാരി ആർ പാർവതിദേവി ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുസ്തകോത്സവവും പുസ്തകപ്രകാശനവും ആരംഭിച്ചു. സ്റ്റാച്യുവിലുള്ള വൈഎംസിഎ ഹാളില്‍ നടക്കുന്ന മേള എഴുത്തുകാരി ആർ പാർവതിദേവി ഉദ്‌ഘാടനംചെയ്‌തു. ഡോ. ജിജോ പി ഉലഹന്നാൻ രചിച്ച ‘നിർമിതബുദ്ധി വികാസപരിണാമങ്ങൾ’ എന്ന ഗ്രന്ഥം ഡോ. വി രാമൻകുട്ടി പ്രകാശിപ്പിച്ചു. ഐസിഫോസ് ഡയറക്ടര്‍ ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ പുസ്തകം സ്വീകരിച്ചു. ഡയറക്ടര്‍ ഡോ. എം സത്യന്‍ അധ്യക്ഷനായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ സ്മിതാ ഹരിദാസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. ജിജോ പി ഉലഹന്നാൻ, എൻ ജയകൃഷ്‌ണൻ, കെ വി ശ്രീരാജ് എന്നിവര്‍ സംസാരിച്ചു. മേളയിൽ പുസ്തകങ്ങള്‍ക്ക് 20 ശതമാനം മുതല്‍ വിലക്കിഴിവ് ലഭിക്കും. 1600 രൂപ വിലയുള്ള കേരള ഭാഷാ നിഘണ്ടു 1000 രൂപയ്ക്ക് ലഭിക്കും. വിജ്ഞാനകൈരളിയുടെ വരിക്കാരാകുന്നതിനും സൗകര്യമുണ്ട്. രാവിലെ 10 മുതൽ രാത്രി ഏഴു വരെയാണ് മേള. 20ന് സമാപിക്കും.









0 comments