തുല്യതയുടെ റിപ്പബ്ലിക്കിനായി യുവതയുടെ സമരസംഗമം

ആലപ്പുഴ
തൊഴിൽ സാഹചര്യമൊരുക്കാതെ വഞ്ചിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യദിനത്തിൽ സമരസംഗമം നടത്തി. "ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക്‌തലത്തിൽ നടത്തിയ റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. എല്ലാ യുവാക്കൾക്കും തൊഴിൽ നൽകുമെന്ന വാഗ്‌ദാനവുമായി ഭരണത്തിൽ വന്ന മോദിസർക്കാർ ആവശ്യത്തിന് നിയമനം പോലും നടത്തുന്നില്ല. രാജ്യത്ത് മതതീവ്രവാദികൾ അഴിഞ്ഞാടുന്നു. ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമണത്തിനിരയാകുമ്പോൾ ബിജെപി സർക്കാരുകൾ കൈയുംകെട്ടി നോക്കിനിൽക്കുന്നു. ഇതിനെതിരായ സ്വാതന്ത്ര്യദിന സമരസംഗമത്തിൽ യുവതയുടെ പ്രതിഷേധം ഇരമ്പി. അരൂർ ഡിവൈഎഫ്ഐ അരൂർ ബ്ലോക്ക് കമ്മിറ്റി വയലാർ നാഗംകുളങ്ങരയിൽ സംഘടിപ്പിച്ച സമര സംഗമം മുൻ ജില്ലാ സെക്രട്ടറി എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ നിഷാന്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വി കെ സൂരജ്, അജേഷ് കൃഷ്ണൻ, കെ വിനീഷ്, ധനേഷ് ദാസ്, സി എസ് അഖിൽ,അരുൺ കുമാർ, വർഷ സജീവ് എന്നിവർ സംസാരിച്ചു. ചേർത്തല ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സിഐടിയു ഭവന് സമീപത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. നഗരസഭ ഓഫീസിന് സമീപം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ സംഗമം ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ദിനൂപ് വേണു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സി ശ്യംകുമാർ, പി എം പ്രമോദ്, അനുപ്രിയ ദിനൂപ്, ടി എസ് സുധീഷ്, എസ് സുമേഷ്, സതീഷ് സദൻ എന്നിവർ സംസാരിച്ചു. കെ ജെ ജിസ്‌മി സ്വാഗതവും വിമൽ മോഹൻ നന്ദിയുംപറഞ്ഞു. കഞ്ഞിക്കുഴി കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി അരീപ്പറമ്പിൽ സംഘടിപ്പിച്ച സമരസംഗമം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ പ്രസാദ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് വിജയൻ അധ്യക്ഷനായി. സെക്രട്ടറി വി ശ്രീകാന്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ, എ അരുൺ ബാബു, പി അജേഷ് കുമാർ, വി ജി മോഹനൻ, എസ് രാധാകൃഷ്ണൻ, ബി സലിം, പി സുരേന്ദ്രൻ, സി വി മനോഹരൻ, വി പി സന്തോഷ് , എൻ എം സുമേഷ് എന്നിവർ സംസാരിച്ചു. അരീപ്പറമ്പ് മില്ല് കവലയിൽനിന്ന് ആരംഭിച്ച പ്രകടനം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.









0 comments