ഭക്ഷ്യക്കിറ്റ് അടിച്ചുമാറ്റിയ കൗൺസിലറുടെ അറസ്‌റ്റ് ആവശ്യപ്പെട്ട് യുവജനധർണ

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
അതിദരിദ്രർക്ക് സർക്കാർ പദ്ധതിയിൽ നൽകുന്ന ഭക്ഷ്യക്കിറ്റ് കൂപ്പൺ അപഹരിച്ച കോൺഗ്രസ് കൗൺസിലർ എം എ സാജുവിനെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ദിനൂപ് വേണു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ, ജില്ലാ കമ്മിറ്റിയംഗം അനുപ്രിയ ദിനൂപ്, വിമൽ മോഹൻ, സതീഷ് സദൻ, സനൽകുമാർ, അനീഷ്‌കുമാർ, യദുകൃഷ്ണൻ, ജിതിൻ ചന്ദ്രബോസ്, അജു അശോക് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ ജെ ജിസ്മി സ്വാഗതവും അരുൺകുമാർ നന്ദിയുംപറഞ്ഞു. കൗൺസിലറായി തുടരാൻ അർഹതയില്ല മനുഷ്യത്വരഹിതവും ക്രൂരവുമായ കുറ്റകൃത്യംചെയ്ത കോൺഗ്രസ് കൗൺസിലറുടെ അറസ്റ്റും രാജിയും ഉണ്ടാകുംവരെ ഡിവൈഎഫ്ഐ പ്രതിഷേധം തുടരുമെന്ന് ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ പറഞ്ഞു. സാജുവിനെ സംരക്ഷിക്കുന്നത് കെ സി വേണുഗോപാൽ എംപിയാണ്. അത്യന്തം നീചമായ കുറ്റകൃത്യംചെയ്ത സാജു നഗരസഭാ കൗൺസിലറായി ഒരുനിമിഷം പോലും തുടരാൻ അർഹതയില്ല.സംഭവത്തിൽ പ്രതിഷേധിച്ച് വില്ലേജ് -യൂണിറ്റ് കേന്ദ്രങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments