നാടുണര്‍ത്തി യൂത്ത് മാർച്ച്

ചെന്നിത്തലയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രചാരണ കാല്‍നടജാഥ ജില്ലാ വൈ-സ-്പ്രസിഡന്റ് പി എ അന്‍വര്‍ ക്യാപ്റ്റന്‍ ദിവ്യ ഓമനക്കുട്ടന് പതാക കൈമാറി ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
"ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിന് മുന്നോടിയായി ചെങ്ങന്നൂര്‍ ടൗൺ ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരിയ പ്രസിഡന്റ് അശ്വിൻ ദത്ത് ക്യാപ്റ്റനായ കാൽനട ജാഥ ഇടനാട്ടിൽ ആരംഭിച്ചു. സിപിഐ എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം അഡ്വ. എ രമേശ് ഉദ്ഘാടനംചെയ്തു. ടൗൺ ഈസ്റ്റ് മേഖല പ്രസിഡന്റ് എ അനന്ദു അധ്യക്ഷനായി. ഗവ. ഐടിഐ ജങ്ഷനിൽ സമാപന സമ്മേളനം ഏരിയ കമ്മിറ്റിയംഗം വി വി അജയൻ ഉദ്ഘാടനംചെയ്തു. വെസ്റ്റ് മേഖല പ്രസിഡന്റ് കെ എസ് അഭിജിത്ത് അധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റൻ സി എസ് സൂര്യ, മാനേജർ വിനോദ് കുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഗോകുൽ കേശവ്, റോഷൻ ഫിലിപ്പ്, സി ലിജോ എന്നിവർ സംസാരിച്ചു.
മാന്നാര്‍
ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സമരസംഗമത്തിന്റെ ഭാഗമായി പ്രചാരണ കാല്‍നട ജാഥ ചെന്നിത്തല പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. നാടാലയ്ക്കല്‍ ജങ്ഷനില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി എ അന്‍വര്‍ പതാക ക്യാപ്റ്റന്‍ ദിവ്യ ഓമനക്കുട്ടന് കൈമാറി ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ് ദീപു അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ രന്തീര്‍ കുമാര്‍, സോജു, ശ്രീരാജ്, ഗോപു, നവീന്‍, അനൂപ്, ശ്രീജിത്ത്, സുകു, ഗോപു ശിവദാസ്, സിപിഐ എം ലോക്കല്‍ സെക്രട്ടറി ഇ എന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം പുത്തുവിളപ്പടി ജങ്ഷനില്‍ ഏരിയ കമ്മിറ്റി അംഗം കെ പി പ്രദീപ് ഉദ്ഘാടനംചെയ്തു.









0 comments