നാടുണര്‍ത്തി യൂത്ത് മാർച്ച്

ഡിവൈഎഫ്‌ഐ കാൽനടജാഥ പല്ലനയിൽ ടി കെ ദേവകുമാർ ക്യാപ്‌റ്റൻ എസ് സുരേഷ്‌കുമാറിന് പാതക കൈമാറി ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
"ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിന് മുന്നോടിയായി മാവേലിക്കരയിൽ പഞ്ചായത്തുകളിലും നഗരസഭയിലും യൂത്ത് മാർച്ച്. ബ്ലോക്ക് സെക്രട്ടറി ജി വിഷ്‌ണു ക്യാപ്റ്റനായ തെക്കേക്കര ജാഥ പള്ളിയാവട്ടം പാസ് ജങ്ഷനിൽനിന്ന് ആരംഭിച്ചു. മുൻ സംസ്ഥാന കമ്മിറ്റി അംഗം ജി അജയകുമാർ, ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനംചെയ്‌തു. പവിത്ര അനൂപ് വൈസ്‌ക്യാപ്റ്റനായി. ലിജോ വർഗീസ് ജാഥാ മാനേജരായി. ഓലകെട്ടിയമ്പലത്ത് ജാഥ സമാപിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ സമാപനസമ്മേളനം ഉദ്ഘാടനംചെയ്‌തു. മാവേലിക്കര നഗരസഭയിൽ ബ്ലോക്ക് ട്രഷറർ സെൻ സോമൻ ക്യാപ്റ്റനായി. ഉമ്പർനാട്ട് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്‌തു. രാകുൽ മാനേജരായി. ആതിര വൈസ്‌ക്യാപ്റ്റനായി. തട്ടാരമ്പലം ജങ്ഷനിൽ സമാപിച്ചു. സമാപനസമ്മേളനം പി വി സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. തഴക്കരയിൽ ജില്ലാ കമ്മിറ്റിയംഗം എ എ അക്ഷയ് ക്യാപ്റ്റനായി. ഇറവങ്കരയിൽ മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജെറോം സംസാരിച്ചു. ടെസി വൈസ്‌ക്യാപ്റ്റനും ബി വിവേക് മാനേജരുമായി. മാങ്കാംകുഴി നാലുമുക്കിൽ സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കായംകുളം ഡിവൈഎഫ്ഐ 15ന് സംഘടിപ്പിക്കുന്ന സമരസംഗമത്തിന്റെ പ്രചാരണത്തിന് പത്തിയൂർ പഞ്ചായത്ത് കമ്മിറ്റി കാൽനടജാഥാ പര്യടനം നടത്തി. ജാഥ സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം മിനീസ ജബ്ബാർ ജാഥാ ക്യാപ്റ്റനും എസ് ടി അഖിൽ വൈസ്‌ക്യാപ്റ്റനും പി ആർ ശ്രീജിത്ത് ജാഥാമാനേജരുമായി. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ആർ രഞ്‌ജിത്ത് ക്യാപ്റ്റനായ കാൽനടജാഥ ചേപ്പാട് പഞ്ചായത്തിൽ പര്യടനം നടത്തി. കാഞ്ഞൂർ ക്ഷേത്രത്തിന് സമീപം സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി കെ രഘു ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ വൈസ്‌ക്യാപ്റ്റൻ അശ്വനി കൃഷ്‌ണ, ആർ രഞ്‌ജിത്ത്, യു അഭിജിത്ത്, ബി ബിനീഷ്, ആർ രാഹുൽ, അരുൺ തുടങ്ങിയവർ സംസാരിച്ചു. വിഷ്‌ണുപ്രസാദ്, ഗോകുൽദേവ്, സച്ചു സന്തോഷ്, വി അർജുൻ, രഞ്‌ജു തോമസ്, വി ബിനോയി എന്നിവർ നേതൃത്വം നല്‍കി. ചൂണ്ടുപലക ജങ്ഷനിൽ സമാപനസമ്മേളനം ഏരിയ കമ്മിറ്റിയംഗം ആർ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഹരിപ്പാട് ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പല്ലന കുമാരകോടിയിൽ പ്രചാരണ കാൽനടജാഥ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്‌തു. കെ മോഹനൻ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗം ശരണ്യ ബാബു വൈസ്‌ക്യാപ്റ്റനും ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ശ്രീജേഷ് ബോൺ സലെ മാനേജരുമായി. ജാഥാ ക്യാപ്റ്റനെ കൂടാതെ അഡ്വ. ശ്രീജേഷ് ബോൺസലെ, ശരണ്യ ബാബു എസ് സുനു, അനസ് നസീം, പീയുഷ് എന്നിവർ സംസാരിച്ചു. കുമാരകോടി, ആൽമാവ് ജങ്ഷൻ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലൂടെ തൃക്കുന്നപ്പുഴ ജങ്ഷനിൽ സമാപിച്ചു. സമാപനയോഗം അഡ്വ. എം എം അനസ് അലി ഉദ്ഘാടനംചെയ്‌തു. സി രത്‌നകുമാർ അധ്യക്ഷനായി. സ്വീകരണകേന്ദ്രങ്ങളിൽ ശ്യാം അശോക്, ശ്രീജു ചന്ദ്രൻ, വിഷ്‌ണു ഓമനക്കുട്ടൻ, വി വിപിൻ, അജിത്ത് രാജ്, ആർ സിന്ധു, അനന്തു ഉണ്ണികൃഷ്‌ണൻ, ആർ സൂരജ്, യു നിതീഷ്, അക്ഷയ് ലാൽ, അരുൺ മുരളി, മിഥുൻ മുരളി, മവിൻ, വിഷ്‌ണു അഭിഷേക്, എസ് സുധീഷ്, അനസ് നസീം എന്നിവർ സംസാരിച്ചു.









0 comments