അമീബിക് മസ്‌തിഷ്‌കജ്വരം
ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്‌ത് യുവത

അമീബിക് മസ-്തിഷ-്ക ജ്വരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് യൂത്ത് ബ്രിഗേഡ് സംഘടിപ്പിച്ച ബോധവൽക്കരണവും ക്ലോറിനേഷനും ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അമീബിക് മസ-്തിഷ-്‌ക ജ്വരത്തിനെതിരായ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് ജില്ലയിലെ കിണറുകളും കുളങ്ങളും ക്ലോറിനേറ്റ് ചെയ്‌തു. ആകെ 2017 കിണറുകളും 117 കുളങ്ങളുമാണ് ക്ലോറിനേറ്റ് ചെയ്‌തത്. പിഎച്ച്സി വഴി ക്ലോറിൻ വാങ്ങി ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചാണ് പ്രവർത്തനങ്ങൾ. ചെങ്ങന്നൂരിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, ഹരിപ്പാട് ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, ചെറിയനാട്ട് ജില്ലാ ട്രഷറർ രമ്യ രമണൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. കുമാരപുരം ചെന്നാട്ട് പട്ടികവർഗ ഉന്നതിയിൽ ബ്ലോക്ക് സെക്രട്ടറി അനസ് നസീം, ജോയിന്റ് സെക്രട്ടറി ശ്യാം അശോക്, മേഖലാ പ്രസിഡന്റ് അജിത്ത് രാജ്, സെക്രട്ടറി മിഥുൻ മുരളി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം സി എസ് രഞ്‌ജിത്ത് എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും പ്രതിരോധപ്രവർത്തനങ്ങൾ തുടരും.









0 comments