മുഹമ്മ സൊസൈറ്റിയിൽ വർക് ഷെഡ്

മുഹമ്മ കയർ മാറ്റ്സ് ആൻഡ് മാറ്റിങ്ങ്സ് കോ -–ഓപ്പറേറ്റീവ് സൊസൈറ്റി വർക്ക് ഷെഡ് മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
സംസ്ഥാനകയർ വികസന വകുപ്പ് നേതൃത്വത്തിൽ മുഹമ്മ കയർ മാറ്റ്സ് ആൻഡ് മാറ്റിങ്ങ്സ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ലിമിറ്റഡ് നമ്പർ 430 ) വർക്ക് ഷെഡ് നിർമിച്ചുനൽകി. മന്ത്രി പി രാജീവ് വർക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു. മന്ത്രി പി പ്രസാദ് അധ്യക്ഷനായി. സംസ്ഥാന കയർ വികസന വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലൂടെ അനുവദിച്ച 56 ലക്ഷം രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വർക്ക് ഷെഡ് നിർമിച്ചു നൽകിയത്. സംഘാംഗങ്ങളായ മുതിർന്ന തൊഴിലാളികളെ കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ , പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, വൈസ് പ്രസിഡന്റ് എൻ ടി റെജി എന്നിവർ ആദരിച്ചു. മുഹമ്മ ലേബറേഴ്സ് കയർ മാറ്റ്സ് ആന്റ് മാറ്റിങ്സ് പ്രസിഡന്റ് സി കെ സുരേന്ദ്രൻ , സിപിഐ ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി കെ ബി ബിമൽ റോയ് , സിപിഐ എം മാരാരിക്കുളം ഏരിയാ സെക്രട്ടറി പി രഘുനാഥ് , ചേർത്തല സിസിറ്റി പ്രസിഡന്റ് കെ ബി ഷാജഹാൻ , സിപിഐ എം മുഹമ്മ ലോക്കൽ സെക്രട്ടറി കെ സലിമോൻ , സിപിഐ മുഹമ്മ ലോക്കൽ സെക്രട്ടറി സി കെ ചിദംബരൻ, കയർ പ്രോജക്ട് ഓഫീസർ എസ് ജയേഷ് , കയർ പ്രോജക്ട് ഓഫീസ് അഡീഷണൽ രജിസ്ട്രാർ ജോൺ സാം, സംഘം സെക്രട്ടറി വിനിത ബേബി, മുഹമ്മ കയർ ഇൻസ്പെക്ടർ വിമൽ രാജ് എന്നിവർ സംസാരിച്ചു.സംഘം പ്രസിഡന്റ് കെ നാസർ സ്വാഗതവും ബോർഡ് അംഗം എൻ ഡി ഇക്ബാൽ നന്ദിയും പറഞ്ഞു.









0 comments