വനിത ശിശു ആശുപത്രി ശുചീകരിച്ചു

ആലപ്പുഴ
കേരള എൻജിഒ യൂണിയൻ സിവിൽ സ്‌റ്റേഷൻ ഏരിയ കമ്മിറ്റിയും ആലപ്പുഴ വനിത ശിശു ആശുപത്രിയും ചേർന്ന് ഗാന്ധി ജയന്തി ദിനത്തിൽ ആശുപത്രിയിൽ ശുചീകരണം നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത ഉദ്‌ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് വി എസ് സജീന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എസ് സൈറസ്, ജില്ലാ കമ്മിറ്റി അംഗം കെ എസ് മനോജ്, ഡോ. മനോഷ്, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ബീഗം സൈനബ എന്നിവർ സംസാരിച്ചു.









0 comments