ചത്തിയറ പ്രദേശത്ത് കാട്ടുപന്നിശല്യം വ്യാപകമാകുന്നു

ചാരുംമൂട്
താമരക്കുളം പഞ്ചായത്തിലെ ചത്തിയറയിൽ കാട്ടുപന്നികൾ കാർഷികവിളകൾ നശിപ്പിച്ചു. മുതിരക്കാല ക്ഷേത്രത്തിന് തെക്കുവശം മീനത്തേതിൽ, രാജന്റെ വീടിന് സമീപമുള്ള പുരയിടത്തിലെ പച്ചക്കറി, മരച്ചീനി, കാച്ചിൽ, ചേന, വാഴ എന്നീ കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചു. മുതിരക്കാക്കാല ഭാഗത്ത് കഴിഞ്ഞ കുറെ ദിവസങ്ങളിലായി വ്യാപകമായ കാട്ടുപന്നി ശല്യമായിരുന്നു. കാട്ടുപന്നികൾ കൂട്ടത്തോടെ വന്നാണ് കൃഷി നശിപ്പിച്ച് കടന്നുകളയുന്നത്. പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് കൃഷിക്കാർ പറഞ്ഞു.









0 comments