സ്വാതന്ത്ര്യദിന സമ്മാനവുമായി വാർഡ് അംഗം

തണ്ണീർമുക്കം
തണ്ണീർമുക്കം പഞ്ചായത്ത് 20–ാംവാർഡിൽ വർഷങ്ങളായി മുടങ്ങിയ പുനത്തിക്കരി പ്രദേശത്തെ നടപ്പാതയുടെ നിർമാണത്തിന് വാർഡ് അംഗം മിനി ലെനിന്റെ അക്ഷീണ പ്രയത്‌നഫലമായി സ്വാതന്ത്ര്യദിനത്തിൽ തുടക്കം. നിർമാണം കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജി ശശികല, പഞ്ചായത്തംഗം വി ശ്രീകാന്ത്, സിപിഐ എം ലോക്കൽ സെക്രട്ടറി എൻ ആർ രാജീന്ദ്, ഏരിയ കമ്മിറ്റിയംഗം ഉദേഷ് യു കൈമൾ, ബ്രാഞ്ച് സെക്രട്ടറി അജിത്ത് അശോകൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം കെ ഉണ്ണികൃഷ്‌ണകൈമൾ, വി ശശീന്ദ്രൻ, യു ലെനിൻ, ബീന ബിജു, പാലിയേറ്റീവ് മരുത്തോർവട്ടം മേഖല സെക്രട്ടറി സനീഷ് കാക്കാനാട്, ഷണ്മുഖ ക്ഷേത്രം പ്രസിഡന്റ് സഞ്ജയ്‌നാഥ് എന്നിവർ പങ്കെടുത്തു. മധുരം വിതരണംചെയ്‌തു.









0 comments