ഗുരുജ്യോതി കർഷകരത്നം അവാർഡ് വിനോദ്കുമാർ ഏറ്റുവാങ്ങി

താമരക്കുളം വിവി ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ വിനോദ്കുമാറിന് ഗുരുജ്യോതി കർഷകരത്നം പുരസ്കാരം മന്ത്രി പി പ്രസാദ് സമ്മാനിക്കുന്നു. ട്രസ്റ്റ് ഡയറക്ടർ ഡോ. ജിതേഷ് ജി സമീപം
ചാരുംമൂട്
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുജ്യോതി കർഷകരത്നം അവാർഡ് താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ വിനോദ്കുമാർ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത്‌മന്ത്രി പി പ്രസാദിൽനിന്നാണ് അവാർഡ് സ്വീകരിച്ചത്. മികച്ച സമ്മിശ്ര കർഷകനുള്ള ചുനക്കര പഞ്ചായത്തിന്റെ അവാർഡ് വിനോദിന് ലഭിച്ചിട്ടുണ്ട്. രണ്ടരയേക്കർ കൃഷിയിടത്തിൽ ഏത്തൻ, ഞാലിപ്പൂവൻ, പാളയംകോടൻ തുടങ്ങിയ ഇനങ്ങളിൽ 700 വാഴകളും വിവിധയിനം വിളകളും പച്ചക്കറികളും പപ്പായ, കൂൺ, ബന്ദി എന്നിവയുമുണ്ട്. 70 ഓളം തെങ്ങും വളർത്തുന്നു. ജിഎസ്ടി വിഭാഗംസീനിയർ ക്ലർക്ക് പി ആർ രശ്മിയാണ് ഭാര്യ. മക്കൾ: വിനായക്, വൈഷ്ണവി (പത്താം ക്ലാസ് വിദ്യാർഥികൾ).









0 comments