കപ്പുയർത്തി വിബിസി : ആവേശത്തിമിർപ്പിൽ കൈനകരി

നെഹ്റുട്രോഫിയുമായി കൈനകരിയിൽ ആഹ്ലാദനൃത്തം ചവിട്ടുന്ന വിബിസി ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും
തകഴി
37 വർഷത്തെ തുടർച്ചയായ പോരാട്ടത്തിനൊടുവിൽ 71–-ാം നെഹ്റു ട്രോഫിയിൽ ക്ലബ് മുത്തമിട്ടതിന്റെ ആവേശലഹരിയിലാണ് കൈനകരി ഗ്രാമം. ക്ലബ്ബിന്റെ രൂപീകരണ വർഷം മുതൽ തുടർച്ചയായി കാരിച്ചാൽ ചുണ്ടനിൽ രണ്ടുവർഷം വിജയിച്ചു. മൂന്നാം വർഷം 1988 ൽ ഹാട്രിക്കിനായുള്ള പോരാട്ടത്തിൽ പിബിസി യോട് തോൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം വിബിസിയുടെ വിജയം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. ഇത്തവണ പള്ളാത്തുരുത്തിയുടെ ഇരട്ട ഹാട്രിക് ലക്ഷ്യം തകർത്താണ് വീയപുരം ചുണ്ടനിൽ വിബിസി മധുര പ്രതികാരവുമായി കപ്പ് സ്വന്തമാക്കിയത്. രാവേറിയിട്ടും ജനങ്ങൾ വെള്ളിക്കപ്പിനെയും തുഴച്ചിൽക്കാരെയും കാത്തിരുന്നു. ആഹ്ലാദ നൃത്തം ചവിട്ടിയും പടക്കം പൊട്ടിച്ചും അവരുടെ സന്തോഷവും അഭിനന്ദനവും അറിയിച്ചു.









0 comments