ആടുഫാമിന്‌ കാവലാകാൻ 
വാസുകിയും സുന്ദരിയും

District Panchayat President K.G. Rajeshwari hands over Vasuki and Sundari to the Farm Superintendent.

വാസുകിയെയും സുന്ദരിയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഫാം സൂപ്രണ്ടിന് കൈമാറുന്നു

avatar
പി പ്രമോദ്‌

Published on Jan 02, 2025, 02:38 AM | 1 min read

മാവേലിക്കര
അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് ഇനി വാസുകിയും സുന്ദരിയും. കൊള്ളൂവരിയൻ ഇനം നായക്കുട്ടികളാണിവ. സംയോജിത കൃഷി നടപ്പാക്കുന്നതിന്‌ പുതിയതായി മൂന്ന്‌ വെച്ചൂർ പശുക്കളെയും രണ്ട്‌ കാസർഗോഡ് കുള്ളൻ, 15 മലബാറി, അഞ്ച്‌ അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകളെയും വളർത്താനാരംഭിച്ചിരുന്നു. ഇവയുടെ സംരക്ഷകരാകാൻ നായ്ക്കുട്ടികളെ പരിശീലിപ്പിക്കും. പാലക്കാട്ടെ കിഴക്കൻ മലയോര മേഖലയിൽ ഒരുകാലത്ത് വ്യാപകമായി എല്ലാ വീടുകളിലും വളർത്തിയ ഒരു നാടൻ ഇനമാണ് കൊള്ളുവരിയൻ അല്ലെങ്കിൽ കൊള്ളുവരയൻ നായ. കടുംതവിട്ടുനിറത്തിൽ കറുത്തവരകൾ നിറഞ്ഞ ദേഹം. ചുവന്ന ചോരക്കണ്ണുകൾ, വായയ്ക്ക് ചുറ്റും കറുപ്പ് നിറം, നല്ല ഉറച്ച പേശികൾ, നൂല് പോലത്തെ വാല്, മുഴക്കമുള്ള കുര എന്നിവയാണ് സവിശേഷതകൾ. പാലക്കാട്ട് കൃഷി ചെയ്യുന്ന കൊള്ളിന്റെ(മുതിര) നിറമായതിനാലാണ്‌ ഇവയെ കൊള്ളുവരിയൻ എന്ന് വിളിക്കുന്നത്‌. ഇവയെ കൂട്ടിനകത്തോ, കെട്ടിയിട്ടോ വളർത്താറില്ല. ആട് മേയ്ക്കുന്നവർ, നായാട്ടിന് പോകുന്നവർ, മലയോര കർഷകർ എന്നിവരുടെ മിത്രമാണിവർ. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ച കൊള്ളുവരിയൻമാരെ പ്രസിഡന്റ് കെ ജി രാജേശ്വരി, സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു എന്നിവർ ഏറ്റുവാങ്ങി അറുന്നൂറ്റിമംഗലം ഫാം സൂപ്രണ്ട് ടി ടി അരുണിന് കൈമാറി. ടി എസ് താഹ, മഞ്ജുളാദേവി, പി അഞ്ജു, ടി എസ് വൃന്ദ, അനീഷ്, വിശാൽ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home