വി എസിന് സ്മരണാഞ്ജലി

ജില്ലാക്കോടതിമേഖലയിൽ വി എസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സിപിഐ എം ലോക്കൽ കമ്മിറ്റികൾ വി എസ് അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ജില്ലാ കോടതി ലോക്കലിൽ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. നരേന്ദ്രൻനായർ അധ്യക്ഷനായി. അഡ്വ. ജി പ്രിയദർശൻ തമ്പി, ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, അശോകൻ, വി ജി വിഷ്ണു, പി കെ സുധീഷ്, എം ആർ പ്രേം, കെ ബാബു, ആർ വിനീത, എസ്എൻഡിപി അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, വടക്കേ മഹൽ ചീഫ് ഇമാം അമീൻ ഫലാഹി അൽ ബാഖവി, നിഷ സുബൈർ, ജി മോനി എന്നിവർ സംസാരിച്ചു. സിപിഐ എം കളർകോട് ലോക്കൽ കമ്മിറ്റി വി എസ് അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. കൈതവന എൻഎസ്എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ലോക്കൽ സെക്രട്ടറി ജെ വിനോദ്കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. അഡ്വ. എസ് അനിൽ അധ്യക്ഷനായി. പി കെ സദാശിവൻപിള്ള, അജയ് സുധീന്ദ്രൻ, വി എൻ വിജയകുമാർ, എസ് സുരേഷ് ബാബു, ഡി സിദ്ധാർഥൻ, ഷൈബു കെ ജോൺ എന്നിവർ സംസാരിച്ചു. മാരാരിക്കുളത്ത് സിപിഐ എം ലോക്കൽ കമ്മിറ്റികൾ വി എസ് അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. മുഹമ്മ നോർത്ത് ലോക്കലിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം ഡി ഷാജി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി രഘുനാഥ്, ലോക്കൽ സെക്രട്ടറി കെ ഡി അനിൽകുമാർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സി ഡി വിശ്വനാഥൻ, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ, അഡ്വ. എൻ പി കമലാധരൻ, പി എൻ നസീമ എന്നിവർ സംസാരിച്ചു. മുഹമ്മ ലോക്കലിൽ കയർ കോർപറേഷൻചെയർമാൻ ജി വേണുഗോപാൽ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ സലിമോൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രൊഫ. എം കെ സാനുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഏരിയ സെക്രട്ടറി പി രഘുനാഥ്, ഹാപ്പി പി ആബു, കെ ബി ഷാജഹാൻ, സി കെ സുരേന്ദ്രൻ, ജെ ജയലാൽ, ടി ഷാജി, അരുൺപ്രശാന്ത് എന്നിവർ സംസാരിച്ചു. പാതിരപ്പള്ളി ലോക്കലിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വി സി ശ്രീജിത്ത് അധ്യക്ഷനായി. കെ എൻ പ്രേമാനന്ദൻ, ജയൻ തോമസ്, എം എസ് അരുൺ, വി ഡി ധർമജൻ, കുഞ്ഞുമോൾ ഷാജി എന്നിവർ സംസാരിച്ചു. കോമളപുരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്തു. സി കുശൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ് ലാൽ, എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, കാഥികൻ ആലപ്പി രമണൻ, ലോക്കൽ സെക്രട്ടറി ജി ബിജുമോൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വി രമേശ്, പി രൂപേഷ് എന്നിവർ സംസാരിച്ചു. ആശ്രമം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്മരണസമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വി ടി രാജേഷ് അധ്യക്ഷനായി. പി സി പ്രദീപ് അനുശോചനപ്രമേയം അവതരിപ്പിച്ചു. എസ്എൻഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ, ജനതാദൾ ജില്ലാ പ്രസിഡന്റ് സുഭാഷ് ബാബു, സിപിഐ എം ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, വി ബി അശോകൻ, കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള, എം ആർ പ്രേം, എ ഷാനവാസ്, ഗോപിക വിജയപ്രസാദ്, രാഖി, ഗോപിക, കെ എസ് ജയൻ, ബിന്ദു തോമസ് എന്നിവർ സംസാരിച്ചു. ഡി സുധീഷ് സ്വാഗതം പറഞ്ഞു.









0 comments