മരണമാസ് എൻട്രിയുമായി മേൽപ്പാടവും നടുഭാഗവും

ആലപ്പുഴ
ഓളപ്പരപ്പിലെ ഒളിമ്പിക്‌സായ നെഹ്‌റുട്രോഫി ജലമേളയിൽ വിജയക്കൊടി പാറിക്കാൻ പോരാട്ടത്തിനിറങ്ങുന്നെന്ന പ്രഖ്യാപനവുമായി, പുന്നമടയിൽ കാത്തിരുന്ന ആരാധകരെ സാക്ഷിയാക്കി പിബിസി പള്ളാത്തുരുത്തിയുടെ മേൽപ്പാടം ചുണ്ടന്റെയും പിബിസി പുന്നമടയുടെ നടുഭാഗം ചുണ്ടന്റെയും മാസ് ട്രാക്ക് എൻട്രി. ഞായർ പകൽ 3.30ന് ശേഷമായിരുന്നു നടുഭാഗത്തിന്റെ ട്രാക്ക് എൻട്രി. അതുകഴിഞ്ഞ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടനും പുന്നമടയുടെ നെട്ടായത്തിലേക്ക് പാഞ്ഞെത്തി. ആർപ്പുവിളികളും കൈയടിയുമായി ആരാധകരുടെ സ്വീകരണം. വർണപ്പടക്കങ്ങളും അകമ്പടിക്കെത്തിയ ചെറുവള്ളങ്ങളും സ്‌പീഡ് ബോട്ടുകളും കോരിച്ചൊരിയുന്ന മഴയും എൻട്രി മാസാക്കി. തുടർച്ചയായി അഞ്ച് തവണ നെഹ്‌റുട്രോഫി നേടിയതിന്റെ കരുത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇക്കുറി അങ്കത്തിനിറങ്ങുന്നത്. പി പി ചിത്തരഞ്‌ജൻ എംഎൽഎയും ഒളിമ്പ്യൻ ഷൈനി വിൽസണും ചേർന്ന് മേൽപ്പാടം ചുണ്ടന്റെ ട്രാക്ക് എൻട്രി ഫ്ലാഗ് ഓഫ്‌ചെയ്‌തു.









0 comments