കുഷ്ഠരോഗികളെ മോചിപ്പിച്ചവർ ഇന്ന് കാരാഗൃഹത്തിൽ


സ്വന്തം ലേഖകൻ
Published on Jul 31, 2025, 02:20 AM | 1 min read
ചേർത്തല
സമൂഹം അകറ്റിയ കുഷ്ഠരോഗികളെ സംരക്ഷിച്ച ചേർത്തലയിലെ പരിചരണകേന്ദ്രം മേരി ഇമ്മാക്കുലേറ്റ് സന്യാസിനിസഭ നേതൃത്വത്തിലാണ് പ്രവർത്തിച്ചത്. സഭയുടെ കന്യാസ്ത്രീകളായിരുന്നു രോഗികൾക്ക് താങ്ങും തണലുമായിനിന്നത്.
ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ മനുഷ്യക്കടത്ത് ആരോപിച്ച് ജലിലിലടച്ച സിസ്റ്റർമാരായ പ്രീതി മേരിയും വന്ദന ഫ്രാൻസിസും കന്യാസ്ത്രീകളും ഇവിടെ സേവനം അനുഷ്ഠിച്ചവരാണ്. ഒരു കാലത്ത് കുഷ്ഠരോഗികളെ തള്ളിയിരുന്ന ഇവിടെ ഇരുവരും കാരുണ്യവായ്പോടെ പരിചരിച്ചു. സമർപ്പിതവും ത്യാഗപൂർണവുമായ സേവനങ്ങളുമായി അവർ രോഗികൾക്ക് ആശ്വാസമായി. രോഗികൾക്ക് ചികിത്സയും പരിചരണവും തൊഴിൽ സൗകര്യവും ഇവിടെയുണ്ടായിരുന്നു.
രോഗനിർമാർജനം സാധ്യമായപ്പോൾ അന്തേവാസികൾ ഇല്ലാതായി. അതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. സഭാ നേതൃത്വത്തിലെ ഗ്രീൻ ഗാർഡൻസ് (മതിലകം) ആശുപത്രി അങ്കണത്തിലായിരുന്നു കുഷ്ഠരോഗികളെ പാർപ്പിച്ച കേന്ദ്രം.









0 comments