അതിബുദ്ധി പാളി

പലനാൾ ചുറ്റിച്ച കള്ളൻ പിടിയിലായി

Prakash

പ്രകാശ്

വെബ് ഡെസ്ക്

Published on Jul 28, 2025, 01:46 AM | 1 min read

തകഴി

മാസങ്ങളായി എടത്വാ പൊലീസിന് തലവേദനയുണ്ടാക്കിയ മോഷ-്​ടാവ്​ തകഴി കുന്നുമ്മ കാട്ടിൽപറമ്പിൽവീട്ടിൽ പ്രകാശ് (23) പിടിയിലായി​. ഞായർ പുലർച്ചെ 1.30ന് പച്ച - ചെക്കിടിക്കാട് ലൂർദ്മാതാ പള്ളി കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ഇയാളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. മോഷണശ്രമംകണ്ട്​ സമീപത്തെ ഫെഡറൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ ഗോവിന്ദരാജ് ഓടി എത്തിയപ്പോഴേയ-്​ക്കും പ്രതി സ-്​കൂട്ടറിൽ എടത്വാ ഭാഗത്തേക്ക്​ രക്ഷപ്പെട്ടു. ഗോവിന്ദരാജ് ഉടൻ പൊലീസിൽ വിവരം ധരിപ്പിച്ചു. അമിതവേഗത്തിൽ സ-്​കൂട്ടറിൽ സഞ്ചരിച്ച പ്രതിയെ പൊലീസ്​ കണ്ടെത്തി. പൊലീസ് പിൻതുടരുന്നതുകണ്ട ഇയാൾ എടത്വാ കോളേജിന് മുന്നിലെ ആലംതുരുത്തി റോഡിലേക്ക്​ സ്​കൂട്ടർ തിരിച്ചെങ്കിലും റോഡരികൽ കൂട്ടിയിട്ട തടികളിലിടിച്ച് മറിഞ്ഞു. പരിക്കേറ്റ്​ കിടന്ന പ്രകാശിനെ പൊലീസ്​ എടത്വായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയ-്​ക്കിടെ ഇയാൾ മുങ്ങിയെങ്കിലും അപകടംസ്ഥലത്തുനിന്ന്​ സ-്​കൂട്ടർ നീക്കാൻ ശ്രമിക്കവേ വീണ്ടും പൊലീസിന്റെ പിടിയിലായി. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ-്​തു. പ്രകാശ് അമ്പലപ്പുഴ സ്​റ്റേഷനിൽ പോക-്​സോ കേസിലും പ്രതിയായിട്ടുണ്ട്. വെള്ളി രാത്രിയിൽ കേളമംഗലം ജങ്ഷനിൽ ശ്രീധർമശാസ്​താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, കുരിശടിയിലെ കാണിക്കവഞ്ചി എന്നിവ കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഫെഡറൽ ബാങ്ക് പച്ച ശാഖയുടെ എടിഎം കുത്തിത്തുറക്കാൻ ശ്രമം നടന്നത്​. സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home