"അറിഞ്ഞതിത്തിരി അറിയാൻ ഒത്തിരി'

മലർവാടി ബാലസംഘം സംഘടിപ്പിച്ച ഹരിപ്പാട് ഉപജില്ലാ വിജ്ഞാനോത്സവത്തിൽ വിജയികളായവർ സംഘാടകരോടൊപ്പം
കാർത്തികപ്പള്ളി ‘
അറിഞ്ഞതിത്തിരി അറിയാൻ ഒത്തിരി' എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം ഹരിപ്പാട് ഉപജില്ലാ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. യുപി വിഭാഗത്തിൽ എസ് മാധവ് (എസ്എൻഎം യുപി എസ് മുതുകുളം), സ്വാലിഹ സബീർ (ബഥനി സെൻട്രൽ സ്‌കൂൾ, നങ്ങ്യാർകുളങ്ങര), ആദി കൃഷ്‌ണ (കെകെകെവിഎം എച്ച്എസ് – പൊത്തപ്പള്ളി) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. എൽപി വിഭാഗത്തിൽ നീലിമ ശരത്ത് (ഗവ. എൽപി എസ് പല്ലന) ഒന്നാം സ്ഥാനവും സയന അമാനി (ഹുദ ട്രസ്‌റ്റ് പബ്ലിക് സ്‌കൂൾ, ഹരിപ്പാട്) അർഹം അജ്മൽ (ന്യു ഹൊററൈസൻ സ്‌കൂൾ, ബഹ്റൈൻ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലർവാടി ഏരിയ രക്ഷാധികാരി അഡ്വ. എം താഹ സമ്മാനം നൽകി. മലർവാടി ഏരിയ കോ–ഓർഡിനേറ്റർ അഫ്സൽ ചെറുവാറൽ അധ്യക്ഷനായി. എ എം സാഹിറ, അബ്‌ദുൽ ലത്തീഫ്, സാദിഖ് റഷീദ്, റഷീദ, ശോഭിത ശിഹാബ്, ഷമീർ ആറാട്ടുപുഴ എന്നിവർ സംസാരിച്ചു.









0 comments