കപ്പലപകടത്തെത്തുടർന്ന് തൊഴിൽനഷ്‌ടം
മത്സ്യത്തൊഴിലാളികൾക്ക് കപ്പൽ കമ്പനി നഷ്‌ടപരിഹാരം നൽകണം –- മന്ത്രി സജി ചെറിയാൻ

ആലപ്പുഴ
കപ്പലപകടത്തെത്തുടർന്ന് തൊഴിൽ നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കപ്പൽ കമ്പനി നഷ്‌ടപരിഹാരം നൽകണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേട് സംഭവിച്ചാലുള്ള നഷ്‌ടപരിഹാരവും കപ്പൽ കമ്പനി നൽകണം. നഷ്‌ടപരിഹാരം ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിനോടും കേന്ദ്രം കപ്പൽ കമ്പനിയോടും ആവശ്യപ്പെട്ടു. താൽക്കാലിക സഹായമാണ് സംസ്ഥാന സർക്കാരിന് ചെയ്യാൻകഴിയുക. അതിനാൽ 1000 രൂപ വീതം നൽകി. കേന്ദ്രസർക്കാരാണ് കാര്യമായി സഹായിക്കേണ്ടത്. കണ്ടെയ്‌നറുകൾ കടലിൽനിന്ന് ഉടൻ നീക്കി അപകടമൊഴിവാക്കണം. ഇതിനായി കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കണ്ടെയ്‌നറുകൾ വീണ ഭാഗം കണ്ടെത്തി അവിടേക്ക് പോകരുതെന്ന് മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments