കെജിഒഎ കട്ടിലുകൾ നൽകി

കെജിഒഎ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് നൽകിയ കട്ടിലുകൾ എച്ച് സലാം എംഎൽഎയിൽനിന്ന് ഡോ. എ ഹരികുമാർ ഏറ്റുവാങ്ങുന്നു
വണ്ടാനം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) പൊതുജനാരോഗ്യ സംരക്ഷണ സദസിന്റെ ഭാഗമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കട്ടിലുകൾ നൽകി. ഓങ്കോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് ഉപയോഗിക്കാനായി നൽകിയ കട്ടിലുകളുടെ വിതരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ ഏറ്റുവാങ്ങി. കെജിഒഎ ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു, സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രൻ ലക്ഷ്മി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് രാജേഷ്, ട്രഷറർ ദേവരാജ് പി കർത്ത, ഏരിയാ പ്രസിഡന്റ് എൻ ഡി ദിലീഷ്, ഏരിയാ സെക്രട്ടറി ഡോ. വി മുകുന്ദൻ, ഡോ. സജീവ് ജോർജ് പുളിക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു.







0 comments