വികസനരേഖ പ്രകാശിപ്പിച്ചു

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വികസനരേഖ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ പ്രകാശിപ്പിക്കുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വികസനരേഖ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ പ്രകാശിപ്പിച്ചു. എം ഡി സുധാകരൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷയായി. കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചാണ് ‘മുന്നേറ്റത്തിന്റെ അഞ്ചാണ്ട്’ എന്ന പേരിൽ എല്ലാ വീടുകളിലും നൽകാനായി വികസനരേഖ തയ്യാറാക്കിയത്. വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈരഞ്ജിത്ത്, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി പി ദിലീപ്, അംഗങ്ങളായ ആർ രവിപാലൻ, കെ സുരജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുധ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ എസ് ജോഷിമോൻ, ഫെയ്സി വി ഏറനാട്, മിനി പവിത്രൻ, ബി ഇന്ദിര, ടി പി കനകൻ, വികസനസമിതി അംഗം ജിജോ, മഹീധരൻ, കർമസേന കൺവീനർ ജി ഉദയപ്പൻ, ആർ അശ്വിൻ എന്നിവർ സംസാരിച്ചു.









0 comments