നേട്ടങ്ങൾക്ക് അടിസ്ഥാനം ഭൂബന്ധങ്ങളിലുണ്ടായ മാറ്റം: ടി പി രാമകൃഷ്‌ണൻ

സിഐടിയു ആലപ്പുഴ ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന പ്രസിഡന്റ്  ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

സിഐടിയു ആലപ്പുഴ ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 11, 2025, 01:34 AM | 1 min read

ആലപ്പുഴ
പൊതുജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ അവരുടെ അവകാശമായി പരിഗണിക്കുന്ന സർക്കാരാണ്‌ എൽഡിഎഫിന്റേതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. സിഐടിയു ജില്ലാ ജനറൽ ക‍ൗൺസിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുക്കുന്ന സർക്കാരല്ലിത്‌. നവംബർ മുതൽ ഇതെല്ലാം നടപ്പിലാക്കും. കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ഭൂബന്ധങ്ങളിലുണ്ടായ മാറ്റമാണ്‌. അതിന്‌ കാരണമായത്‌ കമ്യൂണിസ്റ്റുകാരും തൊഴിലാളികളും ജീവൻകൊടുത്ത്‌ നടത്തിയ പോരാട്ടങ്ങളും സമരങ്ങളുമാണ്‌. ഇഎംഎസിന്റെ ആദ്യ സർക്കാർ മുതൽ ഇ‍ൗ പോരാട്ടങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ യാഥാർഥ്യമാക്കി. കുടികിടപ്പ്‌ അവകാശ നിയമത്തിനെതിരെ ജാതി മത ശക്തികളും ജന്മികളും കോൺഗ്രസും ചേർന്ന നടത്തിയ വിമോചന സമരത്തിൽ സർക്കാരിനെ പിരിച്ചുവിടുമ്പോൾ നഷ്‌ടമുണ്ടായത്‌ പാവപ്പെട്ടവർക്കാണ്‌. നായനാർ സർക്കാർ കർഷക തൊഴിലാളികൾക്ക്‌ പെൻഷൻ പ്രഖ്യാപിച്ചു. ക്ഷേമപെൻഷനിലേക്ക്‌ പിന്നീട്‌ ഭിന്നശേഷിക്കാരും വിധവകളും ഉൾപ്പെടെ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി. 2016–ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. ഉമ്മൻചാണ്ടി സർക്കാർ 100 രൂപ മാത്രമാണ്‌ വർധിപ്പിച്ചത്‌. എൽഡിഎഫ്‌ സർക്കാർ അത്‌ രണ്ടായിരമായി ഉയർത്തി. വീട്ടമ്മമാർക്ക്‌ മാസം 1000 രൂപ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. പെൻഷൻ അവതരിപ്പിച്ചപ്പോൾ അത്‌ പ്രത്യുൽപ്പാദനപരമല്ലെന്ന്‌ നിലപാടെടുത്തവരാണ്‌ കോൺഗ്രസുകാർ– ടി പി രാമകൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home