തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസ് നവീകരിച്ചു

നവീകരിച്ച തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസ് കെട്ടിടവും എംസിഎഫും മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
തണ്ണീർമുക്കം
നവീകരിച്ച തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസും പുനരുദ്ധാരണം നടത്തിയ എംസിഎഫും മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. 65,00,000 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ജില്ലയിലെ മോഡൽ മാലിന്യമുക്ത പഞ്ചായത്തിൽ 4050 ചതുരശ്രഅടിയിലാണ് എംസിഎഫ് പുനരുദ്ധാരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ജി ശശികല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി. സ്ഥിരംസമിതി അധ്യക്ഷരായ വി എസ് സുരേഷ്‌കുമാർ, സീന സുർജിത്, മിനി ലെനിൻ ജനപ്രതിനിധികളായ വി ശ്രീകാന്ത്, സ്വപ്‌ന മനോജ്, മഞ്‌ജു സുരേഷ് പ്രവീൺ, രജിമോൾ, ഹേന, ഷീനാമോൾ, പി രാഹുൽ, വരനാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എ കെ പ്രസന്നൻ, പഞ്ചായത്ത് സെക്രട്ടറി ജി അനിൽകുമാർ, എസ് എൻ പ്രകാശൻ, ബേബിച്ചൻ വടക്കേക്കരി, ജോസ് കൊണ്ടോടിക്കരി, എം പി സുഗുണൻ, എം വി സുധാകരൻ എന്നിവർ സംസാരിച്ചു.









0 comments