അധ്യാപക ധർണ

കെഎസ്‌ടിഎ തുറവൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത ഉദ്ഘാടനംചെയ്യുന്നു
തുറവൂർ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തുറവൂർ ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അധ്യാപകർ ധർണ സംഘടിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത ഉദ്ഘാടനംചെയ്‌തു. വി ആർ ഗിരീഷ് അധ്യക്ഷനായി. ജില്ലാ വൈസ്‌പ്രസിഡന്റ് കെ എസ് ശ്രീദേവി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സൽജ, ബി ഷഫ്‌ന, ഉപജില്ലാ സെക്രട്ടറി പി തിലകൻ, ട്രഷറർ ടി ജെ വിനോദ് എന്നിവർ സംസാരിച്ചു. ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക, ദേശീയ വിദ്യാഭ്യാസനയം റദ്ദ് ചെയ്യുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, അർഹതപ്പെട്ട സാമ്പത്തികവിഹിതം അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ.









0 comments