ഓണം വിപണിയുമായി 
ഓടിവരുന്നു മാവേലി

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണം വിപണി എം എസ് അരുൺകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണം വിപണി എം എസ് അരുൺകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 28, 2025, 01:52 AM | 1 min read

മാവേലിക്കര

സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണം വിപണിയായ "സഞ്ചരിക്കുന്ന മാവേലി" മാവേലിക്കര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. തഴക്കര പഞ്ചായത്തിലെ വഴുവാടിയിൽ എം എസ് അരുൺ കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. 
ഡിപ്പോ മാനേജർ എസ് രാകേഷ്, എസ് ശ്രീകുമാർ, കെ രഘുപ്രസാദ്, ജി കെ ഷീല, പി രാജേഷ് കുമാർ, ബി രാജേന്ദ്രൻ, ഓമനക്കുട്ടൻ , ഗായത്രി ദേവി, ദിവ്യ നായർ, സുനിത ജി പിള്ള, ഗീതാകുമാരി , അഞ്ജന പിള്ള, സുസ്മിത, സിനിദ ജയന്തി തുടങ്ങിയവർ പങ്കെടുത്തു. തട്ടാരമ്പലത്തിന് വടക്ക് വലിയപെരുമ്പുഴ, പുന്നമൂട്, മുള്ളിക്കുളങ്ങര, പടയണിവട്ടം വാളച്ചാൽ, തണ്ടാനുവിള എന്നീ കേന്ദ്രങ്ങൾ വഴി ഇടപ്പോൺ കുരിശുംമൂട്ടിൽ സമാപിച്ചു. സബ്സിഡിയിനങ്ങളും സബ്സിഡിയേതര ഇനങ്ങളും വിതരണംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home